കോളയാട് പഞ്ചായത്തിലെ കടല് കണ്ടം, മലയിൽ ഭാഗങ്ങളിൽ രാത്രി എത്തിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു.
പെരുവ ∙ കോളയാട് പഞ്ചായത്തിലെ കടല് കണ്ടം, മലയിൽ ഭാഗങ്ങളിൽ രാത്രി എത്തിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. ജനവാസ മേഖലകളിൽ ഇറങ്ങിയ ആനകളെ കോളനി നിവാസികൾ പടക്കം പൊട്ടിച്ചും ബഹളം കൂട്ടിയും പെട്ടന്ന് തുരത്തിയതിനാൽ കൂടുതൽ കൃഷി നാശം ഉണ്ടായില്ല. രാത്രി വീടിനു സമീപത്ത് വരെ എത്തുന്ന കാട്ടാനകളുടെ ആക്രമണം ഭയന്നാണ് ഇവിടെയുള്ളവർ ജീവിക്കുന്നത്. ചന്ദ്രിക ചിറ്റാരിയുടെ 60 ഓളം കുലക്കാറായ നേന്ത്ര വാഴ, 17 കമുക് മുതലായവ കുത്തി മറിച്ചിട്ടു . മറ്റ് ഇടവിളകളായ കപ്പ തുടങ്ങിയവ ചവിട്ടി നിരപ്പാക്കി. ബാങ്ക്, കുടുംബശ്രീ എന്നിവിടങ്ങളിൽ നിന്നും കടമെടുത്താണ് മിക്കവരും കൃഷി ആരംഭിച്ചത്.
കണ്ണവം വനത്തിൽ നിന്നും രാത്രി എത്തുന്ന കാട്ടാന കൂട്ടത്തെ തുരത്താൻ കർഷകർക്ക് കഴിയുന്നില്ല. കുട്ടികൾ അടക്കം കൂട്ടമായി എത്തുന്ന ആനകൾ കർഷകരെ ആന ആക്രമിക്കാൻ തുനിയാറുണ്ട്. നിരവധി കർഷകരുടെ 10 ഏക്കറോളം കൃഷി ഇനിയും ഈ ഭാഗങ്ങളിൽ ഉണ്ട്. വാഴ, കമുക്, കരനെൽക്കൃഷി, കുരുമുളക്, ചേമ്പ് എന്നീ കൃഷികളാണ് പ്രധാനമായും ചെയ്യുന്നത്.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ