ഇല്ലായ്മയിലും കാരുണ്യ ഹസ്തം നീട്ടിയ റസാഖ് ആദരവേറ്റു വാങ്ങി BPL ഉത്‌ഘാടന ചടങ്ങിൽ താരമായി.

 





തൃക്കരിപ്പൂർ: എം.എസ്.എഫ് ബീരിച്ചേരി ശാഖാ സംഘടിപ്പിക്കുന്ന പത്താമത് ബീരിച്ചേരി പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരങ്ങൾക്ക് ഇന്നലെ ആരംഭം കുറിക്കപ്പെട്ടപ്പോൾ.. ഉത്‌ഘാടന ചടങ്ങിലെ ഇന്നലെയുടെ താരമായത് റസാകായായിരുന്നു കഴിഞ്ഞ ദിവസം ഗവ.ജില്ലാ ആശുപത്രിയിൽ നായ കടിയേറ്റ് കുട്ടിയുമായി എത്തിയ നിർധന കുടുംബത്തിനി വലിയ ചികിത്സാ ആവശ്യമായി വന്നപ്പോൾ കയ്യിലുള്ള 5000രൂപയും നൽകി മെഡിക്കൽ കോളജിലേക്ക് പോവാൻ ആവശ്യപ്പെട്ട റസാഖ് എന്ന കാരുണ്യത്തിന്റെ നിറകുടത്തെ കഴിഞ്ഞ ദിവസങ്ങളിലെ വാർത്തകളാണ് നാട്ടുകാരെ അമ്പരപ്പിച്ചത്. പ്രീമിയർ ലീഗ് ഉത്‌ഘാടന ചടങ്ങിൽ മുഹമ്മദ് റാഫി ബീരിച്ചേരി ശാഖാ ന്റെ സ്നേഹാദരം സമർപ്പിച്ചു. ആദ്യ മത്സരത്തിൽ താരങ്ങളെ പരിചയപ്പെടാനും റാഫിയോടൊപ്പം മുഖ്യാതിഥിയായി റസാക്കും മുന്നിൽ തന്നെയുണ്ടായിരുന്നു.

അഭിപ്രായങ്ങള്‍