കല്ലേറ്റം - പപ്പൻ പീടിക റോഡ് പ്പൊട്ടിപ്പൊളിഞ്ഞ നിലയിൽ

 

കോളയാട് :കാലവർഷക്കെടുതി മൂലം ഗതാഗത യോഗ്യമല്ലാതെയായ കല്ലേറ്റം പപ്പൻ പീടിക റോഡിൽ യാത്ര ദുരിതമാകുകയാണ്. അര കിലോമീറ്റർ റോഡിൽ മിക്കയിടങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടു. ആറ് വർഷം മുൻമ്പ് റോഡു ടാർ പ്രവർത്തി ചെയ്ത് പിന്നീട് ഇതുവരെ കാര്യമായ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ലാ. പുത്തലം വായന്നൂർ പേരാവൂർ റോഡിനെയും, പള്ളിപ്പാലം വായന്നൂർ പേരാവൂർ റോഡിനെയും ബന്ധിപ്പിക്കുന്ന ഏക റോഡാണ്.ദിനപ്രതി ഒട്ടേറെ സ്വകാര്യ വാഹനങ്ങളും ഒട്ടോറിക്ഷകളും പോകുന്ന ഈ റോഡു യാത്ര ദുരിതമാവുകയാണ് കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരൻ കുഴിയിൽ വീണ് അപകടം ഉണ്ടായിട്ടുണ്ട്. റോഡിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിച്ച് റോഡു ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കണംമെന്ന് പ്രദേശവാസികളുടെ അടിയന്തര യോഗം ചേർന്ന് കോളയാട് പഞ്ചായത്ത്' ഭരണ സമിതിക്ക് പ്രദേശവാസികളുടെ ഒപ്പിട്ട ഒരു നിവേദനം നൽകിയിട്ടുണ്ട് യോഗത്തിൽ അമ്പിയിൽ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പി.ശശാങ്കൻ, റെജി വാക്കാച്ചാലിൽ, പാട്ടക്ക അജയ് എന്നിവർ സംസാരിച്ചു.

അഭിപ്രായങ്ങള്‍