കണ്ണൂർ ജില്ലാ കുറിച്ച്യ മുന്നേ സമിതിയുടെ നേതൃത്വത്തിൽ തോലമ്പ്ര പുരളി മലയിലെ ഡോക്ടർ അശ്വിനിയെ അനുമോദിച്ചു.
കണ്ണൂർ ജില്ലാ കുറിച്ച്യ മുന്നേ സമിതിയുടെ നേതൃത്വത്തിൽ തോലമ്പ്ര പുരളി മലയിലെ ഡോക്ടർ അശ്വിനിയെ അനുമോദിച്ചു. അശ്വിനി നമ്മുടെ സമുദായത്തിന്റെ അഭിമാനമാണെന്നും, ഭാവിയിൽ പാവപ്പെട്ടവരുടെയും അടിസ്ഥാനവർഗ്ഗത്തിന്റെയും ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കണമെന്നും പ്രസിഡന്റ് മോഹനൻ വള്ളിയാടൻ പറഞ്ഞു. സെക്ര. സി സജീവൻ, വൈസ്. പ്രസി. സിന്ധു. ജോയിന്റ്. സെക്ര. സുന്ദരേശൻ ജില്ല കമ്മിറ്റി മെമ്പർമാരായ ഇ. സിബിൻ രാജു രവി അറക്കൽ സതീശൻ ചെക്കിയേരി ടി. രാജൻ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ മൊമെന്റോ സമ്മാനിക്കുകയും പൊന്നാട അണിയിക്കുകയും ചെയ്തു. പ്രോത്സാഹനം ചെയ്ത അവരുടെ മാതാവിനും പൊന്നാട അണിയിച്ചു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ