കോളയാട് പോസ്റ്റ് ഓഫീസിൽ ആധാർ മേള
പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ള ആധാറിലെ തെറ്റ് തിരുത്തുന്നതിനും കോളയാട് പോസ്റ്റ് ഓഫീസിൽ വെച്ച് ആധാർ മേള നടക്കുന്നു. ഡിസംബർ എട്ട് മുതൽ 10 വരെയയാണ് മേള നടക്കുന്നത് . മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ലഭിക്കും. തപാൽ വകുപ്പിലെ വിവിധ പദ്ധതികളായ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ, സുകന്യ സമൃദ്ധി അക്കൗണ്ടുകൾ, ജൻ സുരക്ഷ സ്‌കീമുകൾ, ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് അക്കൗണ്ടുകൾ, കോമൺ സർവീസ് സെന്റർ സേവനങ്ങൾ, മൈ സ്റ്റാമ്പ്, ഫിലാറ്റലി ഡെപ്പോസിറ്റ് അക്കൗണ്ട് തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങളും മേളയിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് കോളയാട് പോസ്റ്റോഫീസുകളുമായി ബന്ധപ്പെടുക.ഫോൺ: 9846357690

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ