കോളയാട് വിശുദ്ധ അൽഫോൻസാ പള്ളിയിൽ ഒപ്പുവെയ്ക്കൽ നടന്നു
കണ്ണൂർ - കോളയാട് : ഓൾ ക്രിസ്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷന്റെ നേതൃത്വത്തിൽ ന്യൂനപക്ഷാവകാശങ്ങളും, ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന രാജ്യത്ത് ഒരു പൗരന് ലഭിക്കേണ്ട അവകാശങ്ങളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന്റെ ഓർമ്മപ്പെടുത്തലുമായി കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ACCA യുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ ക്രൈസ്തവരായ 5 ലക്ഷം ആളുകൾ ഒപ്പിട്ട് കേരള മുഖ്യമന്ത്രിക്ക് നൽകുന്ന ഭീമഹരിജിയുടെ ഒപ്പ് ശേഖരണത്തിന്റെ ഭാഗമായി എല്ലാവിധ ഐക്യദാർഢ്യവും, സഹകരണവും പ്രഖ്യാപിച്ചു കൊണ്ട് വിശുദ്ധ അൽഫോൻസാമ്മയുടെ നാമത്തിൽ ലോകത്തിലെ ആദ്യത്തെ ദേവാലയമായ കണ്ണൂർ ജില്ലയിലെ കോളയാട് വിശുദ്ധ അൽഫോൻസാ പള്ളിയിൽ വികാരി റവ. ഫാദർ, Dr. ഫിലിപ്പ് കരക്കാട്ട് വിശുദ്ധ ദേവാലയത്തിന്റെ മുൻപിൽ വെച്ച് ഒപ്പുവയ്ക്കുന്നു. ചടങ്ങിൽ ACCA യുടെ കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ വി ഷൈജു, മട്ടന്നൂർ നിയോജകമണ്ഡലം ചെയർമാൻ ജോൺ ബാബു, പള്ളി ഇടവക കോർഡിനേറ്റർ ജോർജ്ജ് കാനാട്ട്, ട്രസ്റ്റി മാരായ തോമസ് കണവല,രാജു ഇയാലിൽ, ബാബു ഇട ക്കൂടി, കമ്മറ്റി അംഗം തോമസ് കാര്യയാ ങ്ക ൽ എന്നിവർ പങ്കെടുത്തു

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ