വനം വകുപ്പ് തോട്ടങ്ങളിൽ വീണ്ടും തേക്ക് തൈകൾ നാട്ടുവളർത്തുന്നത് ഉപേക്ഷിക്കണം;പെരുവ പരിസ്ഥിതിസംരക്ഷണസമിതി.



കോളയാട് :കണ്ണവം ഫോറസ്ററ് റേഞ്ച് പരിധിയിൽ പെരുവ, ചെമ്പുക്കാവ് ഭാഗങ്ങളിൽ 60വർഷം പ്രായം ചെന്ന തേക്ക് മട്ടി തോട്ടങ്ങൾ മുറിച്ചുമാറ്റി വീണ്ടും തേക്ക് തോട്ടങ്ങൾ ആക്കുന്നതിനെതിരെ സമരവുമായി ഇറങ്ങുകയാണ് പ്രദേശവാസികൾ .കുരങ്ങ്, പന്നി, കാട്ടു പോത്ത്, ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ എണ്ണം കണ്ണവം വനത്തിൽ കൂടിവരികയാണ്. എന്നാൽ ഇവയ്ക്കു ആവശ്യമായ വെള്ളവും ഭക്ഷണവും ലഭ്യമാക്കാത്തതിനാൽ ആണ് ഇവ കാർഷികഭൂമിയിൽ ഇറങ്ങുന്നത് എന്ന വസ്തുതമറച്ചു വെച്ചാണ് 50കൊല്ലം മുൻപ് എഴുതിവെച്ച വർക്കിങ് പ്ലാൻന്റെ മറവിൽ സ്വാഭാവികവനങ്ങളായി വളരുന്ന മട്ടി തോട്ടങ്ങൾ പോലും മുറിച്ചു മാറ്റി തേക്ക് തോട്ടങ്ങൾ ആക്കുന്നത്. വയനാട് തുടങ്ങിയ പല ജില്ലകളിലും ഇപ്പോൾ  ജനങ്ങളുടെ എതിർപ്പ് കാരണം തേക്ക് പ്ലാന്റെഷൻ ഒഴിവാക്കി പുളി, മാവ്, ആഞ്ഞിലി, ഞാവൽ തുടങ്ങിയ കായ്കനികൾ ഉണ്ടാകുന്ന മരങ്ങൾ പ്ലാന്റ് ചെയ്യുന്നുണ്ട്. പെരുവയിൽ തേക്ക്‌ തൈകൾ വെച്ചുപിടിപ്പിക്കുന്നത് പ്രദേശവാസികൾ തടയാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റ ഭാഗമായി പെരുവ പരി സ്ഥിതി സംരക്ഷണ സമിതി രൂപീകരിച്ചു പ്രവർത്തനം തുടങ്ങി.ചെയർമാൻ റോയ് പൗലോസ്,   കൺവീനർ എ. ഷാജു.

അഭിപ്രായങ്ങള്‍