ചാരിറ്റി പ്രവർത്തന ത്തിന്റെ ഭാഗമായി ചികിത്സ സഹായം നൽകി



സഹായം വിതരണം ചെയ്യുന്ന ചടങ്ങിൽ സാമൂഹ്യപ്രവർത്തകർ സമീപം


 കണ്ണൂർ - കോളയാട് : ക്രൈസ്തവ സഭകളുടെ ഐക്യത്തിനും, വിശ്വാസികൾ തമ്മിലുള്ള സഭാന്തര കൂട്ടായ്മകൾക്കും പ്രാധാന്യം നൽകിക്കൊണ്ട് സമഗ്രമായ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുക, സമൂഹത്തിൽ സാമ്പത്തികമായി അവശത അനുഭവിക്കുന്നവർ, പാർശ്വവൽക്കരിക്കപ്പെട്ടവർ, തുല്യനീതി നിഷേധിക്കപ്പെട്ടവർ, ചൂഷണങ്ങൾക്ക് വിധേയരായവർ എന്നിവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ജാതി, മത, വർഗ്ഗ, വർണ്ണ, ലിംഗ  ഭേദമില്ലാതെ അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുക എന്ന ഉദ്ദേശത്തോടെ രൂപീകൃതമായ " ഓൾ ക്രിസ്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷൻ " എന്ന സംഘടനയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ചാരിറ്റി പ്രവർത്തന ത്തിന്റെ ഭാഗമായി പേരാവൂർ - മണത്തണ യിലുള്ള ഷേർലി തോമസ്, കോളയാട് പഞ്ചായത്തിലെ പെരുവ വാർഡിൽ പെട്ട മോളി മധു എന്നിവർക്ക് ചികിത്സാ സഹായം നൽകി ACCA യുടെ കണ്ണൂർ ജില്ല എക്സിക്യൂട്ടീവ് അംഗം കെവി ഷൈജു, മട്ടന്നൂർ മണ്ഡലം കമ്മറ്റി ചെയർമാൻ ജോൺ ബാബു, കൺവീനർ ലിസി പാട്ടത്തറ എന്നിവരുടെ നേതൃത്വത്തിൽ മികവാർന്ന പ്രവർത്തനങ്ങൾ നടന്നുവരുന്നു.

അഭിപ്രായങ്ങള്‍