താറ്റിയാട് മുത്തപ്പൻ ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന നിലയിൽ.
താറ്റിയാട് മുത്തപ്പൻ ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന നിലയിൽ. ഇന്ന് രാവിലെ ആണ് ഭണ്ഡാരത്തിന്റെ പൂട്ട് പൊളിച്ച നിലയിൽ കണ്ടെത്തിയത്. ഭണ്ഡാരത്തിലെ പൈസ പൂർണമായും നഷ്ടപ്പെട്ടു. മാസങ്ങൾക്ക് മുൻപാണ് ഭണ്ഡാരം അവസാനമായി തുറന്നത്. മാലൂർ പോലീസ് പരാതി നൽകി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്റ് കെ പവിത്രൻ, സെക്രട്ടറി പി രാജീവൻ എന്നിവർ ആവശ്യപ്പെട്ടു


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ