കോളയാട് സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച എടയാർ ശാഖ പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു.
കോളയാട് സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച എടയാർ ശാഖ പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. കണ്ണൂർ പ്ലാനിങ് അസിസ്റ്റന്റ് റെജിസ്ട്രാർ ശ്രീമതി സൈബുന്നീസ എ കെ ഉദ്ഘാടനം നിർവഹിച്ചു. കോളയാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി രവി അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർ സ്വാഗതം പറഞ്ഞു. കൂത്തുപറമ്പ് അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ മധു കാനോത്ത് ആദ്യ നിക്ഷേപം സ്വീകരിച്ചു. കൂത്തുപറമ്പ് കോ ഓപ്പറേറ്റീവ് അസിസ്റ്റന്റ് ഓഡിറ്റ് ഡയറക്റ്റർ ഷീജ പി വായ്പാ വിതരണം നടത്തി .പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എ ടി കുഞ്ഞഹമ്മദ് , റീന നാരായണൻ , വാർഡ് മെമ്പർമാരായ ശ്രീജ പ്രദീപൻ , കെ വി ജോസഫ് ,സി പി ഐ എം പേരാവൂർ ഏരിയ കമ്മിറ്റി മെമ്പർ എ ഷാജു, വി ലോക്കൽ സെക്രട്ടറി പി രതീഷ് , എ ടി അബൂ ബക്കർ ഹാജി (മുസ്ലിം ലീഗ്), എം വി മൊയ്തൂട്ടി(വ്യാപാരി വ്യവസായി ഏകോപന സമിതി ) ഈനിവർ ആശംസകൾ അറിയിച്ചു.കോളയാട് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പി വി സുരേഷ് നന്ദി പറഞ്ഞു.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ